പെരിന്തൽമണ്ണ: 4.13 ഗ്രാം എം.ഡി.എം.എയുമായി അങ്ങാടിപ്പുറം താഴേ അരിപ്ര മദാരി മുഹമ്മദ് ഫാസിൽ ഫിറോസ് എന്ന കുട്ടുവിനെ (28) അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റേഞ്ച് ഐ.ജിയുടെ പ്രത്യേക കോമ്പിങ് ഓപറേഷന്റെ ഭാഗമായി പെരിന്തൽമണ്ണ പൊലീസ് നടത്തിയ പരിശോധനയിൽ പുലർച്ചെ 1.35നാണ് പിടിയിലായത്. ഇയാൾ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും പരിസരങ്ങളിലും യുവാക്കൾക്ക് എം.ഡി.എം.എ ചില്ലറ വിൽപന നടത്തുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. എം.ഡി.എം.എ തൂക്കി വിൽക്കാനുള്ള ഇലക്ട്രോണിക് ത്രാസും കവറുകളും വാഹനവും പൊലീസ് പിടിച്ചെടുത്തു.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷിജോ സി. തങ്കച്ചൻ, സീനിയർ സി.പി.ഒ ജയേഷ്, സി.പി.ഓമാരായ കൈലാസ് കൃഷ്ണപ്രസാദ്, സൽമാൻ പള്ളിയാൽതൊടി, പെരിന്തൽമണ്ണയിലെ ആന്റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരായിരുന്നു സംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.