'ലീഗിലെ ഒരു വിഭാഗം നേതാക്കൾക്ക്​ ഇസ്​ലാം മാഫിയാ പ്രവർത്തനങ്ങൾക്കുള്ള മറ, മതനിരപേക്ഷ പുരോഗമന കേരളം ഇവരെ ഒറ്റപ്പെടുത്തണം'

തിരുവനന്തപുരം: മുസ്​ലിംലീഗിനെതി​െര രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്​.ഐ സംസ്ഥാന പ്രസിഡന്‍റ്​ എ.എ റഹീം. കെ.എം ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും ഇസ്​ലാം എന്നത് വിശ്വാസമല്ലെന്നും എല്ലാ മാഫിയാ പ്രവർത്തനങ്ങൾക്കുമുള്ള മറ മാത്രമാണെന്നും റഹീം പറഞ്ഞു. ഇസ്​ലാമിനെ മറയാക്കി കൊള്ളനടത്തുന്നവരെ നാട് തിരിച്ചറിയണം. മതം ഉപയോഗിച്ചു നാടിനെ വിഭജിക്കാനും അതിന്‍റെ മറവിൽ കൊള്ളനടത്താനും മതനിരപേക്ഷ പുരോഗമന കേരളം അനുവദിക്കരുതെന്നും ഒറ്റപ്പെടുത്തണമെന്നും എ.എ റഹീം പറഞ്ഞു.

എ.എ റഹീം പങ്കുവെച്ച ഫേസ്​ബു​ക്​ പോസ്റ്റ്​:

കക്കൂസ് വെള്ളത്തിൽ കഴുത്തോളം മുങ്ങിയാലും.....

ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോടേപ്പ്

ചേർത്ത് ഒട്ടിച്ചനിലയിൽ പത്ത് ലക്ഷം.

പഴയ ടിവിയുടെ അകത്ത് ഇരുപത് ലക്ഷം.

ശുചിമുറിയിലെ ഫ്ലെഷ് ടാങ്കിൽ നിന്ന് പതിനാല് ലക്ഷം!!!!

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും

എം എൽ എ യുമായ കെ എം ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് കള്ളപ്പണം കണ്ടെത്തിയ സ്ഥലങ്ങളാണ് മുകളിൽ പറഞ്ഞത്.

പിടിയിലായ ഷാജി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, "പരിശുദ്ധ റമദാൻ മാസത്തിന്റെ തലേന്നാൾ പിണറായി പോലീസിനെ പറഞ്ഞുവിട്ടു" എന്ന്ന് ആരോപിച്ചത് ശ്രദ്ധയിൽപ്പെട്ടു.

തിരഞ്ഞെടുപ്പിൽ,വോട്ടിന് മത്രമല്ല,കക്കൂസ് മുറിയിൽ സൂക്ഷിച്ച കള്ളപ്പണം കയ്യോടെ പിടിച്ചാലും ഷാജി ഇസ്ലാമിനെ പരിചയാക്കും.

ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും ഇസ്ലാം എന്നത് വിശ്വാസമല്ല,എല്ലാ മാഫിയാ പ്രവർത്തനങ്ങൾക്കുമുള്ള മറ മാത്രമാണ്.

തൊണ്ടി സഹിതം പിടിയിലായി,'മൂക്കറ്റം മുങ്ങിയാലും'

മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കൾക്കും.

പള്ളിമുറ്റത്ത് നിന്നും ഖത്‍വയിലെ പെൺകിടാവിനു വേണ്ടി പിരിച്ച പണത്തിന്റെ കണക്ക് ഇതുവരെ ഒരു നേതാവും പറഞ്ഞിട്ടില്ല.

കലാപം വന്നാലും ദുരന്തങ്ങൾ ഉണ്ടായാലും "അൽഹംദുലില്ലാ"ലീഗിന് ജോറാണ്.പള്ളിമുറ്റത്ത് ബക്കറ്റ് കാണിക്കാം,നാട്ടിൽ നിന്നും മറുനാട്ടിൽ നിന്നും കോടികൾ പിരിക്കാം.പിരിച്ചകാശ്‌ കൊണ്ട് സ്വർഗീയമായി ജീവിക്കാം.കണക്ക് ചോദിച്ചു ആരെങ്കിലും വന്നാൽ ഇസ്ലാമിനെ പരിചയായി പിടിക്കാം.

സിമന്റും കമ്പിയുമില്ലാതെ പാലം പണിത ഇബ്രാഹിം കുഞ്ഞിന് ലീഗിലെ സ്ഥാനങ്ങളിൽ ഒരു വിള്ളലും ഉണ്ടായില്ല.കുംഭകോണം നടത്തി പണിത പാലം അറബിക്കടലിൽ കിടക്കുന്നു,പുതിയ പാലത്തിലൂടെ കുഞ്ഞിന്റെ ബെൻസ് ഇപ്പോഴും പണക്കാട്ടേയ്ക്ക് പാർട്ടിയോഗങ്ങൾക്കായി തേരാപ്പാരാ പായുന്നു.പിന്നെയല്ലേ അരക്കോടി കക്കൂസ് മുറിയിൽ ഒളിപ്പിച്ച ഷാജി!!!

ഇസ്ലാമിനെ മറയാക്കി കൊള്ളനടത്തുന്നവരെ നാട് തിരിച്ചറിയണം.മതം ഉപയോഗിച്ചു നാടിനെ വിഭജിക്കാനും,അതിന്റെ മറവിൽ കൊള്ളനടത്താനും മതനിരപേക്ഷ,പുരോഗമന കേരളം അനുവദിക്കരുത്.ഒറ്റപ്പെടുത്തണം.

മുസ്ലിം ലീഗിൽ ഇപ്പോഴും നല്ല മനസ്സുകൾ അവശേഷിക്കുന്നുവെങ്കിൽ,

അധോലോക ഇടപാടുകൾക്ക്

ഇനിയും കുടപിടിക്കണമോ എന്ന്

ആത്മ പരിശോധന നടത്തണം.

Tags:    
News Summary - aa rahim attacks iuml

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.