കാസർകോട്: കാഞ്ഞങ്ങാട് എൽ.ഡി.എഫ് പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.
''കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതി. തുടർച്ചയായി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണ്.ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്. കോൺഗ്രസും, ബിജെപിയും, ലീഗും ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു. ലീഗ് ഭീകരതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം.മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു. 26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണം''- എ.എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.