ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര. കെജ്രിവാൾ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്രിവാളിന് പണം നൽകുന്നത് കണ്ടു എന്നാണ് കപിൽ മിശ്ര പറയുന്നത്. തെൻറ സ്ഥാനചലനത്തിന് കാരണം ഇതാണെന്നും അദ്ദേഹം ആേരാപിച്ചു.
എന്തിനാണ് ഇൗ പണം വാങ്ങിയതെന്ന തെൻറ ചോദ്യത്തിന് കെജ്രിവാൾ മറുപടി നൽകിയില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാമെന്നും കെജ്രിവാൾ അറിയിച്ചുെവന്നും കപിൽ മിശ്ര പറഞ്ഞു. കെജ്രിവാൾ ബന്ധുവിെൻറ 50 കോടി രൂപയുടെ ഭൂമിയിടപാട് നടത്തികൊടുത്തെന്ന് ജെയിൻ പറഞ്ഞതായും മിശ്ര ആരോപിച്ചു. അനധികൃതമായി സേത്യന്ദ്ര ജെയിന് ലഭിച്ച പണമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും തെൻറ രാഷ്ട്രീയഭാവിയെ കുറിച്ചോ ജീവനേ കുറിച്ചോ താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ലഫ്റ്റനെൻറ് ഗവർണറുമായി നടത്തിയ കൂടികാഴ്ചയിൽ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായും മിശ്രപറഞ്ഞു.
പ്രകടനം മോശമായതിനെ തുടർന്ന് ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്നാണ് ആം ആദ്മി നേതൃത്വം അറിയിച്ചിരുന്നത്. പുറത്തായതിന് ശേഷം ഡൽഹിയിൽ നടന്ന വൻ അഴിമതിയെ കുറിച്ച് ഞായാറാഴ്ച വെളിപ്പെടുത്തുമെന്ന് കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.