എറണാകുളം: തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കുന്നകാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞില്ല. സംസ്ഥാന നേതൃത്വം പേരുവിവരങ്ങൾ കൈമാറിയിട്ടുണ്ടെങ്കിലും േകന്ദ്ര നേതൃത്വം സ്ഥാനാർഥി ആരെന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണറിയുന്നത്.
ഇന്ന് ഉച്ചയ്ക്കുളളിൽ തൃക്കാക്കരയിൽ മത്സരരംഗത്ത് ഉണ്ടാകുമോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്തുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ നൽകുന്നു സൂചന. മത്സരിക്കുന്നതിനെ കുറിച്ച് രണ്ടഭിപ്രായം നിലനിൽക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, തൃക്കാക്കരയിലും കരുത്ത് തെളിയിക്കണമെന്ന് പറയുന്നവരുമുണ്ട്.
അതേസമയം തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികളുടെ പ്രയോജനം ഏറെ ലഭിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര.വികസന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.