ബംഗളൂരു: ചികിത്സയിലായിരുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ആശുപത്രി വിട്ടു. ബംഗളൂരു സ്ഫോടനക്ക േസ് വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ഹാജരാകേണ്ടതിനാലാണ് അസുഖം ഭേദമാകാതിരുന്നിട്ടും വ്യാഴാഴ്ച രാത്രി ആശ ുപത്രിയിൽനിന്ന് വിടുതൽ വാങ്ങിയത്. രണ്ടാഴ്ചത്തേക്കായിരുന്നു വിചാരണ നടക്കുന്ന എൻ.െഎ.എ പ്രത്യേക കോടതി ചികിത്സാനുമതി നൽകിയത്.
വെള്ളിയാഴ്ച കോടതിയിൽ ഹാജരായി വിചാരണ നടപടികളിൽ പങ്കെടുത്തു. ദീർഘനേരം കോടതി നടപടികളിൽ പങ്കെടുത്തതിനാൽ ശാരീരികാസ്വാസ്ഥ്യം വർധിച്ചിട്ടുണ്ട്. വിചാരണക്കിടെ അസുഖം മൂർച്ഛിച്ച് ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതോടെയായിരുന്നു കോടതിതന്നെ ഇടപെട്ട് ചികിത്സ നിർദേശിച്ചത്. തുടർന്നാണ് സെപ്റ്റംബർ 12ന് മഅ്ദനിയെ വൈറ്റ്ഫീൽഡിലെ സൗഖ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുമ്പ് മൂന്നുതവണ ചികിത്സ ലഭ്യമായപ്പോൾ അസുഖങ്ങൾ കുറഞ്ഞിരുന്നുവെന്നും ഇത്തവണ അസുഖം മൂർച്ഛിക്കുകയാണ് ചെയ്തതെന്നും കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും ആശുപത്രിയിൽ കിടന്നാേല അൽപമെങ്കിലും കുറവുണ്ടാവുകയുള്ളൂവെന്നും മഅ്ദനി ഫേസ്ബുക് കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.