Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിയിൽ ഹാജരാകാൻ...

കോടതിയിൽ ഹാജരാകാൻ മഅ്ദനി ആശുപത്രി വിട്ടു

text_fields
bookmark_border
കോടതിയിൽ ഹാജരാകാൻ മഅ്ദനി ആശുപത്രി വിട്ടു
cancel

ബംഗളൂരു: ചികിത്സയിലായിരുന്ന പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനി ആശുപത്രി വിട്ടു. ബംഗളൂരു സ്​ഫോടനക്ക േസ്​ വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ഹാജരാകേണ്ടതിനാലാണ് അസുഖം ഭേദമാകാതിരുന്നിട്ടും വ്യാഴാഴ്ച രാത്രി ആശ ുപത്രിയിൽനിന്ന്​ വിടുതൽ വാങ്ങിയത്. രണ്ടാഴ്​ചത്തേക്കായിരുന്നു ​വിചാരണ നടക്കുന്ന എൻ.​െഎ.എ പ്രത്യേക കോടതി ചികിത്സാനുമതി നൽകിയത്.

വെള്ളിയാഴ്ച കോടതിയിൽ ഹാജരായി വിചാരണ നടപടികളിൽ പങ്കെടുത്തു. ദീർഘനേരം കോടതി നടപടികളിൽ പങ്കെടുത്തതിനാൽ ശാരീരികാസ്വാസ്ഥ്യം വർധിച്ചിട്ടുണ്ട്. വിചാരണക്കിടെ അസുഖം മൂർച്ഛിച്ച്​ ശാരീരികാസ്വാസ്​ഥ്യങ്ങൾ അനുഭവപ്പെട്ടതോടെയായിരുന്നു കോടതിതന്നെ ഇടപെട്ട്​​​ ചികിത്സ നിർദേശിച്ചത്​. തുടർന്നാണ്​ സെപ്റ്റംബർ 12ന് മഅ്​ദനിയെ വൈറ്റ്​ഫീൽഡിലെ സൗഖ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുമ്പ് മൂന്നുതവണ ചികിത്സ ലഭ്യമായപ്പോൾ അസുഖങ്ങൾ കുറഞ്ഞിരുന്നുവെന്നും ഇത്തവണ അസുഖം മൂർച്ഛിക്കുകയാണ് ചെയ്തതെന്നും കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും ആശുപത്രിയിൽ കിടന്നാ​േല അൽപമെങ്കിലും കുറവുണ്ടാവുകയുള്ളൂവെന്നും മഅ്ദനി ​ഫേസ്​ബുക് കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpBangalore Newsmalayalam newsAbdul Nasir Maudany
News Summary - abdul nasir maudany discharged from hospital-india news
Next Story