അബ്ദുസ്സമദ് സമദാനി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം.പി കൂടിക്കാഴ്ച നടത്തി. കാരന്തൂർ മർക്കസിലെത്തിയാണ് സമദാനി കാന്തപുരത്തെ സന്ദർശിച്ചത്.രാഷ്ട്രീയ കാര്യങ്ങൾ ചര്‍ച്ചയായില്ലെന്നും സന്ദർശനം വ്യക്തിപരമാണെന്നും കൂടിക്കാഴ്ചക്കുശേഷം സമദാനി പറഞ്ഞു.

നേരത്തെ, മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയിൽ സാദിഖലി ശിഹാബ് തങ്ങൾ അടക്കം പ്രതികരിച്ചിരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മീഡിയ വണിന് നൽകിയ അഭിമുഖത്തിലായിരുന്നു കാന്തപുരം പ്രസ്താവന നടത്തിയത്. മുസ്‌ലിം ലീഗും എ.പി വിഭാഗവും ഒന്നിച്ചു പോകുന്നതാണ് നല്ലത് എന്ന തോന്നൽ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു കാന്തപുരത്തിന്‍റെ മറുപടി.

‘ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എനിക്ക് അസുഖം ബാധിച്ചപ്പോൾ സാദിഖലി തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും കാണാൻ വന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കം വന്നു. എല്ലാവരും യോജിച്ച് കൊണ്ട് മുന്നോട്ടു പോയാൽ മാത്രമാണ് നമ്മുടെ രാജ്യത്തിന്‍റെ പുരോഗതി ഉണ്ടാക്കാൻ സാധിക്കൂ. അത് ചിന്തിക്കാത്ത ചില ആളുകൾ ഇവിടെ ഇപ്പോഴും ബാക്കിയുണ്ട് എന്നാണ് തോന്നുന്നത്.’ -എന്ന് കാന്തപുരം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Abdussamad Samadani met Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.