തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ തയാറാക്കിയ പ്രാഥമിക ഇൻക്വസ്റ്റ് റിപ ്പോർട്ടിലെ ഒപ്പുകൾ വ്യാജമാണെന്ന് സാക്ഷിമൊഴി. ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസില െ മുൻ കൈയക്ഷര വിദഗ്ധനും 21ാം സാക്ഷിയുമായ ഡോ.എം.എ. അലിയാണ് സി.ബി.ഐ കോടതിയിൽ ഇൗ മൊഴി നൽകിയത്.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ വി.വി. അഗസ്റ്റിൻ പൊലീസ് സ്റ്റേഷനിൽ െവച്ച് തയാറാക്കിയിരുന്ന തൊണ്ടിസാധനങ്ങൾ അടങ്ങിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സാക്ഷിയാക്കി ഒപ്പിട്ടിരുന്ന നാസർ, സേവ്യർ, സ്കറിയ എന്നിവരുടെ ഒപ്പുകൾ വ്യാജമാണെന്നാണ് ഡോക്ടർ മൊഴി നൽകിയത്. നേരേത്ത കേസിലെ സാക്ഷിയായി വിസ്തരിച്ച സ്കറിയ ഒപ്പ് തേൻറതല്ലെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു. തൊണ്ടിസാധനങ്ങൾ നശിപ്പിച്ചശേഷം തയാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് ആണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. ഈ കണ്ടെത്തൽ ശരിെവക്കുന്ന തരത്തിലായിരുന്നു കൈയക്ഷരവിദഗ്ധനായ ഡോ.എം.എ. അലിയുടെ മൊഴി.
സിസ്റ്റർ സെഫിയുടെ കന്യകാത്വപരിശോധന നടത്തിയ പൊലീസ് സർജനും ഗൈനക്കോളജി മേധാവിയുമായ ഡോ. രമയെ കമീഷൻ മുഖേന വിസ്തരിക്കണം എന്ന് കാണിച്ച് സി.ബി.ഐ നൽകിയ ഹരജിയിൽ കമീഷനായി ഒരു മജിസ്ട്രേറ്റിനെത്തന്നെ ചുമതലപ്പെടുത്താനും കോടതി ഉത്തരവിൽ പറയുന്നു. മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സി.ജെ.എം കോടതിക്ക് അനുവാദവും സി.ബി.ഐ കോടതി നൽകി. ചൊവ്വാഴ്ച തിരുവനന്തപുരം ഫോറൻസിക് ലാബിലെ മുൻ കെമിക്കൽ എക്സാമിനർ ആർ. ഗീത, കെമിക്കൽ അനലിസ്റ്റ് കെ. ചിത്ര എന്നിവരെ വിസ്തരിക്കും. 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.