കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ െകാലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾക്ക് ഹൈ േകാടതിയുടെ ജാമ്യം. അതേസമയം കേസിലെ മൂന്നാം പ്രതിയുടെ ജാമ്യ ഹരജി തള്ളി. നാലും അഞ്ചും പ്രതികളായ ബിലാൽ സജി (19), ഫാറൂ ഖ് അമാനി (19) എന്നിവർക്കാണ് കർശന ഉപാധികളോടെ ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്. ഫോർട്ട് കൊച്ചി സ്വദേശി റിയാസ് ഹുസൈെൻറ (37) ജാമ്യ ഹരജിയാണ് തള്ളിയത്.
പ്രതികൾക്ക് ജാമ്യം നൽകുന്നത് ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്താൻ തടസ്സമാവുമെന്നും തെളിവ് നശിപ്പിക്കാനിടയാവുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കൊലപാതകം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, മാരകായുധങ്ങളുപയോഗിച്ച് മുറിവേൽപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്.
കുറ്റകൃത്യത്തിൽ മൂന്നാം പ്രതിയുടെ പങ്കാളിത്തവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, തങ്ങൾക്ക് പ്രായം കുറവാണെന്നും ക്രിമിനൽ പശ്ചാത്തലമില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു നാലും അഞ്ചും പ്രതികളുടെ വാദം. തുടർന്നാണ് കർശനമായ ജാമ്യ വ്യവസ്ഥകളോടെ രണ്ട് പേർക്ക് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.