അഭിമന്യു വധം: രണ്ട്​ പ്രതികൾക്ക്​ ജാമ്യം

​കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്​റ്റിലായ രണ്ട്​ പ്രതികൾക്ക്​ ജാമ്യം. കേസിലെ 17ഉം 19ഉം പ്രതികളായ മട്ടാഞ്ചേരി കല്ലറയ്ക്കൽ പറമ്പിൽ നവാസ് (39), നെട്ടൂർ സ്വദേശി സെയ്ഫുദ്ദീൻ എന്ന സെയ്​ഫു (24) എന്നിവർക്കാണ്​ എറണാകുളം സെഷൻസ് കോടതി ഉപ​ാധികളോടെ ജാമ്യം അനുവദിച്ചത്​.

ജാമ്യകാലയളവിൽ എറണാകുളം സെൻട്രൽ സ്​റ്റേഷ​​​െൻറ പരിധിയിൽ പ്രവേശിക്കരുത്​, പാസ്​പോർട്ട്​ ഹാജരാക്കണം, കേരളത്തിന്​ പുറത്തുപോകരുത്​ തുടങ്ങിയ ഉപാധിക​േളാടെയാണ്​ ജാമ്യം. ജൂലൈ രണ്ടിന്​ പുലർച്ച 12.30 ഒാടെയാണ്​ മഹാരാജാസ്​ കോളജിലെ രണ്ടാംവർഷ കെമിസ്​ട്രി ബിരുദ വിദ്യാർഥിയും എസ്​.എഫ്​.​െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്​. ഇതിന്​ തൊട്ടുപിന്നാലെ അറസ്​റ്റിലായ ഇരുവരും രണ്ട്​ മാസത്തിലേറെയായി ജുഡീഷ്യൽ കസ്​റ്റഡിയിലായിരുന്നു

Tags:    
News Summary - Abhimanyu murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.