െകാച്ചി: അഭിമന്യു വധക്കേസിലെ ആറാംപ്രതി പി.എം. റജീബിന് സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യ പ്പെട്ട് ഹൈകോടതിയിൽ സർക്കാറിെൻറ ഹരജി. മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.െഎ പ്രവർത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തുകയും അർജുൻ കൃഷ്ണ, വിനീത്കുമാർ എന്നീ വിദ്യാർഥികളെ കുത്തി ഗുരുതര പരിക്കേൽപിക്കുകയും ചെയ്ത പ്രതിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് വിലയിരുത്തി എറണാകുളം െസഷൻസ് കോടതി ജാമ്യം അനുവദിച്ചത് നിലനിൽക്കാത്ത നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ആഗസ്റ്റ് ഏഴിന് അറസ്റ്റിലായശേഷം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽതന്നെയാണെന്നും പ്രതിയുടെ കുറ്റകൃത്യം ഗൗരവമുള്ളതല്ലെന്നും സെഷൻസ് കോടതി വിലയിരുത്തിയിരുന്നു. എന്നാൽ, കൊലപ്പെടുത്തുകയെന്ന പൊതുലക്ഷ്യത്തോടെയാണ് കുറ്റകൃത്യം നടന്നതെന്നതും ക്രിമിനൽ ഗൂഢാലോചനയിലും കൊലപാതകത്തിലും പ്രതിക്ക് നേരിട്ട് പങ്കുണ്ടെന്നതും കീഴ്കോടതി വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. ജാമ്യം അനുവദിച്ച നടപടി മറ്റ് പ്രതികൾക്കെതിരായ വിചാരണയെ ദോഷകരമായി ബാധിക്കും. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ തടസ്സമാവുകയും ചെയ്യും. ഇതേ ആവശ്യമുന്നയിച്ച് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കൂടുതൽ പ്രതികൾ കോടതിയെ സമീപിക്കുന്ന അവസ്ഥയുണ്ട്. അതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ഹരജിയിെല ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.