ഭഗവൽ സിങ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്ന്

ക്രിമിനലിന്റെ 'കൂട്ടുതേടി' നാണംകെട്ടു; ഭഗവൽ സിങ്ങിന്റെ ഫ്രണ്ട്‍ലിസ്റ്റിൽനിന്ന് മണിക്കൂറുകൾക്കകം 'മുങ്ങി' 1500ലധികം പേർ

തിരുവല്ല: ഇലന്തൂർ കുഴിക്കാലയിൽ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ ​കേസിലെ മുഖ്യപ്രതികളിലൊരാളായ ഭഗവൽ സിങ്ങിന്റെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽനിന്ന് 'മുങ്ങാൻ' ചങ്ങാതിമാരുടെ മത്സരം. ഹൈകു കവിയായി ഫേസ്ബുക്കിൽ ഏറെ ഇഷ്ടക്കാരെ സമ്പാദിച്ച ഇദ്ദേഹത്തിന്റെ ഫ്രണ്ട് ലിസ്റ്റിൽ സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അടക്കം ചൊവ്വാഴ്ച അയ്യായിരത്തോളം പേരുണ്ടായിരുന്നു. കേസിൽ ഇയാൾ അറസ്റ്റിലായതോടെ മണിക്കൂറുകൾക്കകം 1500ലധികം പേരാണ് അൺഫ്രണ്ട് ചെയ്തത്.

വൈകീട്ട് ആറുമണിയോടെ 'സുഹൃത്തുക്കളുടെ' എണ്ണം 3200 ആയി ചുരുങ്ങി. ഹൈകു കവിതകൾക്ക് അഭിനന്ദനമർപ്പിച്ചവരായിരുന്നു ഇന്നലെ വരെ കമന്റ് ബോക്സിൽ എത്തിയിരുന്നതെങ്കിൽ, അറസ്റ്റിലായതോടെ തെറിവിളികളുമായി നെറ്റിസൺസ് രംഗത്തു വന്നിരിക്കുകയാണ്. ഒക്ടോബർ ആറിനിട്ട 'ഹൈകു' പോസ്റ്റിന് കീഴെ കമന്റുകളുടെ പ്രളയമാണിപ്പോൾ. രണ്ടായിരത്തിലേറെ കമന്റുകളാണ് തെറിവിളിച്ചും പരിഹസിച്ചും പ്രത്യക്ഷപ്പെട്ടത്. 'ഉലയൂതുന്നു, പണിക്കത്തി കൂട്ടുണ്ട്, കുനിഞ്ഞ തനു' എന്ന ഹൈകു കവിതക്കു താഴെയാണ് രോഷപ്രകടനങ്ങൾ.

നിയമസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള പോസ്റ്റിലും കമന്റുകൾ പെരുകുകയാണ്. 'അഭിവാദ്യങ്ങൾ... സഖാവെ' എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീണ ജോർജിന്റെ പോസ്റ്റിന് കീഴെയും ആളുകൾ അരിശം തീർക്കുന്നുണ്ട്.

Tags:    
News Summary - About 1500 people 'drown' from Bhagwal Singh's friend list within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.