തിരുവനന്തപുരം: സർക്കാറിെൻറ സൗജന്യ കിറ്റുകളിൽ ഉൾപ്പെടുത്താൻ സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് വിതരണം ചെയ്ത മാസ്ക്കിൽ 90 ശതമാനവും വ്യാജഖാദി ആണെന്ന് പരിശോധനയിൽ കണ്ടെത്തി. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള കണ്ണൂരിലെ ടെക്സ്റ്റൈൽ കമ്മിറ്റി റീജനൽ ലാബിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മാസ്ക്കുകളുടെ നിലവാരം സംബന്ധിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് കോർപറേഷനാണ് പരിശോധന നടത്താനായി നൽകിയത്. ഖാദി ബോർഡിൽ വിതരണം ചെയ്ത മാസ്ക്കിൽനിന്ന് നൂറോളം സാമ്പിളുകളാണ് സപ്ലൈകോയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധനക്കായി കൈമാറിയത്.
ഇതിൽ 10 ശതമാനം മാത്രമാണ് ഖാദി എന്നാണ് ലാബ് റിപ്പോർട്ട്. ബാക്കിയുള്ളവ പോളിസ്റ്റർ അല്ലെങ്കിൽ മറ്റ് തുണിത്തരമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഓരോ കിറ്റിലും രണ്ടു മാസ്ക്കെന്ന കണക്കിൽ ആകെ 1.72 കോടി മാസ്ക്കിെൻറ ഓർഡർ ആണ് ഖാദി ബോർഡിന് ലഭിച്ചത്.
കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ ഖാദി വ്യവസായത്തെ സഹായിക്കാനായി നൽകിയ ഓർഡറിലാണ് തിരിമറി നടന്നത്. ഇതു സംബന്ധിച്ച് വിജിലൻസിെൻറ പ്രാഥമിക അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.