കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളിൽ പത്തുവർഷത്തിനിടെ പൊലിഞ്ഞത് 45,024 ജീവനുകൾ. ഓരോ വർഷവും 35,000 മുതൽ 40,000 വരെ വാഹനാപകടങ്ങളാണ് പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ നാലായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമാകുന്നത്.
കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ, മറ്റു നിയന്ത്രണങ്ങൾ എന്നിവ കാരണം കഴിഞ്ഞ വർഷം അപകടങ്ങളിലും മരണത്തിലും വലിയ കുറവുണ്ട്. ഇൗ വർഷം െഫബ്രുവരി ആയപ്പോഴേക്കും നാലായിരത്തോളം അപകടങ്ങളിൽ നാന്നൂറോളം പേർ വിവിധ ജില്ലകളിലായി മരിച്ചു. പത്തുവർഷത്തിനിടെ പൊലീസിൽ റിപ്പോർട്ട് ചെയ്ത വാഹനാപകടങ്ങൾ 4,04,042ഉം പരിക്കേറ്റവർ 4,58,746 പേരുമാണെന്നാണ് കൈക്രം റെക്കോഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരിൽ ജീവച്ഛവമായി കിടപ്പിലായവരും നിരവധിയാണ്.
ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. അമിത വേഗത, അശ്രദ്ധ, നിയമങ്ങൾ പാലിക്കാതിരിക്കൽ ഉൾപ്പെടെയുള്ളവയാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നത്. ഹെൽെമറ്റ് ഉപയോഗിക്കാത്തതടക്കം കാരണങ്ങളാണ് മരണനിരക്ക് കൂട്ടുന്നത്. ഹെവി വാഹനങ്ങളുെട അമിതവേഗതയും നിരവധിപേരുടെ ജീവനെടുക്കുന്നു.
ഇവയിൽ ടിപ്പർ ലോറികളാണ് വലിയ െകാലയാളി. വാഹനപ്പെരുപ്പത്തിനനുസരിച്ച് അപകടങ്ങളുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണം വർധിക്കുന്നില്ലെങ്കിലും വിവിധ തലത്തിൽ ബോധവത്കരണവും നിയമലംഘനങ്ങൾക്കെതിരായ ശിക്ഷാ നടപടിയും ശക്തമാക്കിയിട്ടും മരണനിരക്ക് കുറയുന്നില്ല എന്നതാണ് വിചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.