ഗവർണർ സഭയിലേക്കു വരുന്നതും വാണം വിട്ടതു പോലെ പോകുന്നതും കണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഗവർണർ നിയമസഭയിലേക്കു വരുന്നതും വാണം വിട്ടതു പോലെ തിരികെ പോകുന്നതും കണ്ടെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായത്. നയപ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം വായിച്ച് നിർത്തിയ ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഇന്നിപ്പോൾ സംഭവിച്ച കാര്യങ്ങൾ കണ്ട് എല്ലാവരും സർപ്രൈസ്ഡായിരിക്കുകയാണ്. ഗവർണർ വരുന്നതു കണ്ടു. വാണം വിട്ടതുപോലെ പോകുന്നതും കണ്ടു. പോകുമ്പോൾ ഞങ്ങളൊക്കെ ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞുനോക്കി ഒന്നു വണങ്ങുന്ന പതിവുണ്ട്. ഞങ്ങളെല്ലാം അങ്ങോട്ടു വണങ്ങാൻ തയാറായി ഇരിക്കുകയായിരുന്നു. തിരിഞ്ഞുപോലും നോക്കാതെ നോക്കാതെ ഒറ്റപ്പോക്കായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗവും ബജറ്റും വെറും ചടങ്ങ് മാത്രമായി മാറിയിരിക്കുന്നു. പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കാനുള്ള പണമില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍. സാമ്പത്തിക സ്ഥിതി മോശമായതിനെതിരെ സമരം ചെയ്യുന്നവര്‍ കേന്ദ്ര സഹായം നേരാംവണ്ണം വിനിയോഗിച്ചോയെന്നും പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - About the governor's policy announcement speech, P.K. Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.