പൊലീസ് പിടിയിലായ ഗ്രിന്റേഷ്

വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ

അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ ക്രിമിനൽ കേസ് പ്രതിയെ പൊലീസ് പിടികൂടി. അങ്കമാലി താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിന്റേഷിനെയാണ് (38) അങ്കമാലി പൊലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും, കാലടിയിലും അങ്കമലായിലുമുണ്ടായ വിവിധ വധശ്രമക്കേസുകളിലും ഉൾപ്പെട്ട പ്രതിയായിരുന്നു ഗ്രിന്റേഷ്. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

അങ്കമാലി സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി റൂറൽ ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാകാത്തതിന് ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കോക്കുന്നിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

ഡിവൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ, എസ്.ഐമാരായ പ്രദീപ് കുമാർ, ബേബി ബിജു, സിത്താര മോഹൻ എ.എസ്.ഐ സജീഷ് കുമാർ, സീനിയർ സി.പി.ഒമാരായ ഷെരീഫ്, അജിത തിലകൻ, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Absconding murder attempt case accused arrested by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.