വടകര: ദേശീയപാതയില്‍ മുട്ടുങ്ങലില്‍ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് നാല് മരണം. ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസിൽ ഇസ്മയിലിെൻറ മകൻ അനസ് (19), പരയങ്ങാട് ഹൗസില്‍ ഹാരിസിെൻറ മകൻ സഹീര്‍ (18), റൂഫിയ മൻസിലിൽ പി. നൗഷാദിെൻറ മകൻ നിഹാല്‍ (18), സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാൽ (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തുനിന്ന് വന്ന കണ്ടെയ്നർ ലോറി എതിര്‍ദിശയിലേക്ക് പോകുന്ന കെ.എല്‍ 58 വി 3968 നമ്പര്‍ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് തലത് ഇഖ്ബാൽ രാത്രി 10.30ഒാടെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
കോഴിക്കോട്ടുനിന്ന് വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.
ഇവരുടെ സുഹൃത്ത് ത്വല്‍ഹത്തിനെ പരിക്കുകളോടെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈറൂസിയാണ് അനസിെൻറ മാതാവ്. പ്ലസ് ടു വിദ്യാർഥിയായ സഹീറിെൻറ മാതാവ് താഹിറ. റൂഫിയയാണ് നിഹാലിെൻറ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.