തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ ഫിറോസ് എന്നിവരുടെ ലൈസൻസ് റദ്ദാക്കാൻ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് െസക്രട്ടറിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാർ പരിശോധിക്കാൻ പുണെയിൽനിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തും. ഫോക്സ് വാഗൺ കമ്പനി മാനുഫാക്ച്ചറിങ് യൂനിറ്റിലെ എൻജിനീയർമാർ അടങ്ങിയ സംഘം ക്രാഷ് േഡറ്റ അടക്കമുള്ളവ പരിശോധിക്കാനാണ് എത്തുന്നത്.
ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതിെൻറ രീതി, ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ സംഘം പരിശോധിക്കും. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ചപ്പോഴുണ്ടായ അപകടത്തിലാണ് ബഷീർ മരിച്ചത്.
അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ബഷീറിെൻറ ഫോൺ കണ്ടെത്താനാകാത്തതിൽ ദുരൂഹത ആരോപിച്ച് ‘സിറാജ്’ മാനേജ്മെൻറ് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.