കോതിയിൽ വാഹനാപകടം; വിദ്യാർഥി മരിച്ചു

കോഴിക്കോട്: കോതി പാലത്തിന് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥി മരിച്ചു. പയ്യാനക്കൽ കാവ് സ്റ്റോപിന് സമീപം 'ഹരികൃഷണ'യിൽ സതീഷ് കുമാർ നാടഞ്ചേരിയുടെ (പുരുഷു) മകൻ അഭിൻ (19) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കെ.എസ്.ഇ.ബിക്ക് വേണ്ടി ഓടുന്ന ജീപ്പിടിച്ചാണ് അപകടം. ബീച്ച് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം മാനാരി ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: കനകം.സഹോദരൻ: അക്ഷയ്.

Tags:    
News Summary - accident in Kothi; The student died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.