ആലുവ സ്വദേശി ന്യൂസിലാൻഡിൽ വാഹനാപകടത്തിൽ മരിച്ചു 

ആലുവ: ആലുവ സ്വദേശി ന്യൂസിലാൻഡിൽ വാഹനാപകടത്തിൽ മരിച്ചു. ബൈപാസ് കവല കോഡർ ലൈനിൽ മേചേരി വീട്ടിൽ ബിജുവിൻറെ ( വിജയ സ്‌റ്റോഴ്‌സ് ആലുവ ) മകൻ ബോണി ബിജുവാണ് (21) മരിച്ചത്. ന്യൂസിലാൻഡ് നോർത്ത് കാൻഡർബറി ഹാൻമർ സ്പ്രിങ്‌സിൽ വച്ച് കാർ തെന്നി മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

ന്യൂസിലാൻഡിൽ ഹോട്ടൽ മാനേജ്‌മ​​െൻറ് വിദ്യാർഥിയായിരുന്നു. ബോണിയോടൊപ്പം കാറിലുണ്ടായിരുന്ന ജർമൻ സദേശിയായ സുഹൃത്തും അപകടത്തിൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലെത്തിക്കുമെന്നാണ് വിവരം. മാതാവ് : സ്മിത. സഹോദരൻ റോണി. 

Tags:    
News Summary - accident kill malayali man in new zealand -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.