അഞ്ചല്‍ -ആയൂര്‍ പാതയിലെ അപകടം: കെ.എസ്.ആര്‍.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു

കൊല്ലം : അഞ്ചല്‍ -ആയൂര്‍ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

പൂവാർ ഗാരേജിലെ ഡ്രൈവർ ശെൽവനെതിരെയാണ് കേസ്. അശ്രദ്ധമായി ബസ് ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ്. അപകടത്തിൽ ഒരാൾ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിനിലോറി ഡ്രൈവർ ഇളമാട് വേങ്ങൂർ ഷിബുവാണ് (44) മരിച്ചത്.

ബസിന്‍റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കൂട്ടിയിടിയുടെ ആഘാതത്തില്‍ മിനിലോറി പൂര്‍ണമായും തകരുകയും എതിര്‍ ദിശയിലേക്ക് തിരിയുകയും ബസ് നിയന്ത്രണംതെറ്റി വലതുവശത്തെ കൈതോട്ടിലേക്ക് മറിയുകയുമായിരുന്നു. വളവ് തിരിഞ്ഞെത്തിയ ബസ് വലതു വശത്തേക്ക് കയറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.  

Tags:    
News Summary - Accident on Anchal-Ayoor road: Police registered a case against KSRTC driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.