ഇരിങ്ങാലക്കുട: കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പടിയൂർ വളവനങ്ങാടി തുണ്ടിയത്ത് പറമ്പിൽ വീട്ടിൽ ബഷീറിനെ വീട്ടിൽ അതിക്രമിച്ചു കയറി കത്തി കൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പടിയൂർ കുട്ടാടംപാടം വെള്ളോംപറമ്പിൽ വീട്ടിൽ അരുൺ പോൾ (28) എന്നയാളെ കാട്ടൂർ എസ്.എച്ച്.ഒ പി.പി. ജസ്റ്റിൻ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ജനുവരി അഞ്ചിന് രാത്രി 12 നാണ് സംഭവം. അന്ന് രാത്രി എട്ടോടെ അരിപ്പാലം പള്ളിയിൽ തിരുനാളിനുപോയ ബഷീറിന്റെ മകൻ മറ്റൊരു യുവാവുമായി വഴക്കുണ്ടായി. തുടർന്ന് രാത്രി ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ രണ്ടു പേരും ചേർന്ന് ആയുധങ്ങളുമായി ബഷീറിന്റെ വീട്ടിൽചെന്ന് മകനെ ആക്രമിക്കാൻ ശ്രമിക്കുകയും തടയാൻ ചെന്ന വൈരാഗ്യത്തിന് ബഷീറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ബഷീറിന്റെ മാതാവിനെയും ഭാര്യയെയും അരുൺ ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ അരുൺ പോൾ രക്ഷപ്പെടുകയായിരുന്നു. കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് പ്രതി. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എം. ഹബീബ്, എ.പി. ഷിബു, എ.എസ്.ഐ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒ മാരായ പി.ഡി. വിജയൻ, കിരൺ രഘു എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.