വിവാഹ വാഗ്ദാനം നല്‍കി പതിനെട്ടുകാരിയെ ഗര്‍ഭിണിയാക്കിയ കേസ്: പ്രതി പിടിയില്‍

പെരുമ്പാവൂര്‍: വിവാഹ വാഗ്ദാനം നല്‍കി പതിനെട്ടുകാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍.വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കളരിക്കല്‍ വീട്ടില്‍ സമലിനെയാണ് (24) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇയാള്‍ക്കെതിരെ കുന്നത്തുനാട് സ്‌റ്റേഷനില്‍ പോക്‌സോ കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Accused arrested in molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.