പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിൽനിന്ന് 300 പവൻ കവർന്ന കേസിലെ പ്രതികൾ പിടിയിൽ

മലപ്പുറം: പൊന്നാനിയിലെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിലായി. കവർച്ചക്ക്​ നേതൃത്വം നൽകിയ മൂന്നുപേരാണ്​ പിടിയിലായത്​. ഇവരുടെ അറസ്റ്റ്​ രേഖപ്പെടുത്തിയതായും സൂചനയുണ്ട്​. പ്രതികളുടെ പേരുകൾ വ്യാഴാഴ്ച പൊലീസ്​ പുറത്തു​വിടും.

രണ്ട്​ മലപ്പുറം സ്വ​ദേശികളും ഒരു പാലക്കാട്​ സ്വദേശിയുമാണ്​ പിടിയിലായതെന്നാണ് ലഭ്യമായ​ വിവരം. ഇതര സംസ്ഥാനത്തുള്ളവരും കവർച്ചയിൽ പങ്കാളികളായിട്ടുണ്ടെന്ന്​ പൊലീസിന്​​ സൂചന ലഭിച്ചിട്ടുണ്ട്​. പിടിയിലായ ​പ്രതികളിൽനിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കവർച്ച ചെയ്ത സ്വർണം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്​.

ഏപ്രിൽ 13നാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണം കവർന്ന വിവരം പുറത്തറിയുന്നത്. പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപത്തെ രാജീവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ ദിവസം രാജീവ് കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു. വീട് വൃത്തിയാക്കുന്നതിന് എത്തിയ ജോലിക്കാരി, വീടിന്‍റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. അലമാരയും മറ്റും തുറന്നിട്ട നിലയിലും കണ്ടെത്തി. വീട്ടുടമയുടെ പരാതിയിൽ പൊലീസ്​ അന്വേഷണം നടത്തിവരുകയായിരുന്നു. 

Tags:    
News Summary - accused in the case of stealing 300 pavan gold from the house of a NRI have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.