കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി 88.5 കിലോ സ്വർണം കടത്തിയതായി പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. എൻ.ഐ.എ മൂന്നുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്ത മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടിൽ പി. മുഹമ്മദ് ഷാഫിയാണ് (37) കള്ളക്കടത്തിെൻറ വിശദാംശം വെളിപ്പെടുത്തിയത്. കോൺസുലേറ്റ് വഴി 20 തവണയായി 88.5 കിലോ സ്വർണം കൊണ്ടുവന്നതിൽ താൻ പങ്കാളിയായെന്നും ഇതിൽ 47.5 കിലോ നൽകിയത് താനും മറ്റ് പ്രതികളും ചേർന്നാണെന്നും ഇയാൾ പറഞ്ഞു. യു.എ.ഇയിൽ സ്വർണം സമാഹരിച്ച് നൽകിയ പങ്കാളികളുടെ പൂർണവിവരവും ഷാഫി നൽകിയതായി അന്വേഷണസംഘം എറണാകുളം പ്രത്യേക കോടതിയെ അറിയിച്ചു. യു.എ.ഇയിൽ നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് സ്വർണം കടത്തിയത്. സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടാതിരിക്കാൻ പാക്ക് ചെയ്യുന്നതിെൻറയും സീൽ ചെയ്യുന്നതിെൻറയും വിശദാംശവും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.
കേസിലെ അഞ്ച്, ആറ്, ഒമ്പത്, 10, 16, 19, 20, 26, 30 പ്രതികളായ കെ.ടി. റമീസ്, എ.എം. ജലാൽ, പി.ടി. അബ്ദു, റബിൻസ് ഹമീദ്, മുഹമ്മദ് അൻവർ, അംജദ് അലി, അഹമ്മദ് കുട്ടി, മുഷാഫ, മുഹമ്മദ് ഷമീർ എന്നിവരുമായി യു.എ.ഇയിലും കേരളത്തിലും നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങളും ഷാഫി പറഞ്ഞു. മറ്റൊരു പ്രതി മുഹമ്മദലി ഇബ്രാഹീം മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തതായും എൻ.ഐ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.