ദലിത്​​ വിഭാഗക്കാരനായ പൂജാരിക്ക് നേരെ ആസിഡ് ആക്രമണം

പ​ട്ടാ​മ്പി/​പെ​രി​ന്ത​ൽ​മ​ണ്ണ: ന​ട തു​റ​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ പോ​ക​വെ, ദ​ലി​ത്​​ വി​ഭാ​ഗ​ക്കാ​ര​നാ​യ പൂ​ജാ​രി​ക്ക്​ നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ഏ​ലം​കു​ളം പ​ടു​വ​ൻ​മ​ഠം സ്വ​ദേ​ശി ക​ണ്ണ​​​െൻറ മ​ക​ൻ ബി​ജു എ​ന്ന ബി​ജു​നാ​രാ​യ​ണ​ശ​ർ​മ​ക്ക്​ (32) നേ​രെ​യാ​ണ് അ​ജ്ഞാ​ത​ൻ ആ​സി​ഡ് ഒ​ഴി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ കൊ​പ്പ​ത്തി​ന​ടു​ത്ത്​ വി​ള​യൂ​രി​ലാ​ണ് സം​ഭ​വം. 

വി​ള​യൂ​ര്‍ വേ​ട്ട​ക്കൊ​രു​മ​ക​ന്‍ ക്ഷേ​ത്ര​ത്തി​ലെ ശാ​ന്തി​ക്കാ​ര​നാ​ണ്. കീ​ഴ്ചു​ണ്ട് മു​ത​ൽ നെ​ഞ്ചി​ലാ​ക​മാ​നം പൊ​ള്ള​ലേ​റ്റ ബി​ജു​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ എം.​ഇ.​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫു​ൾ​കൈ ടീ​ഷ​ർ​ട്ടും നീ​ല ​ട്രാ​ക്​​സ്യൂ​ട്ടും ഷൂ​വും കൈ​യു​റ​യും ധ​രി​ച്ച​യാ​ളാ​ണ്​ ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന്​ ബി​ജു പ​റ​ഞ്ഞു. 

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ​നി​ന്ന് ആ​ദ്യ​മാ​യി താ​ന്ത്രി​ക​പ​ഠ​ന​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച അ​ബ്രാ​ഹ്മ​ണ​നാ​ണ് ഇ​ദ്ദേ​ഹം. വി​ള​യൂ​രി​ൽ ആ​ദി​മാ​ർ​ഗ​ത​ന്ത്ര വി​ദ്യാ​പീ​ഠം സ്ഥാ​പി​ച്ച് പൂ​ജ, വാ​സ്തു​വി​ദ്യ, ജ്യോ​തി​ഷം, യോ​ഗ എ​ന്നി​വ പ​ഠി​പ്പി​ച്ച്​​വ​രി​ക​യാ​യി​രു​ന്നു. ദ​ലി​ത് വി​ഭാ​ഗ​ക്കാ​ര​ൻ ക്ഷേ​ത്ര​പൂ​ജ ചെ​യ്യു​ന്ന​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് അ​ക്ര​മ​മെ​ന്നാ​ണ്​ സൂ​ച​ന.

Tags:    
News Summary - acid attack to poojari in pattambi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.