കണ്ണൂർ: പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി. തോമസിന്റെ നടപടി ഗുരുതര അച്ചടക്കലംഘനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നടപടി അച്ചടക്കസമിതിക്ക് വിട്ടു. നടപടി ആവശ്യപ്പെട്ടുള്ള കെ.പി.സി.സി ശിപാർശ തിങ്കളാഴ്ച ചേരുന്ന അച്ചടക്കസമിതി ചർച്ചചെയ്യും.
കെ.വി. തോമസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ല. അച്ചടക്കസമിതിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാൻ ശിപാര്‍ശ ചെയ്യേണ്ടത്. എ.ഐ.സി.സി അംഗമായ കെ.വി. തോമസിനെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. കെ.പി.സി.സിയുടെ ശിപാര്‍ശ ലഭിച്ചിട്ടുണ്ട്. അത് അച്ചടക്കസമിതിക്ക് കൈമാറി.
ഒരു ചുക്കും സംഭവിക്കില്ല, തോമസ് പാര്‍ട്ടിയില്‍ തന്നെയുണ്ടാവുമെന്ന് പിണറായി പറയുമ്പോള്‍ എന്താണ് ഉദ്ദേശ്യമെന്ന് എല്ലാവര്ക്കും മനസ്സിലാകുമെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.