അപേക്ഷകന്​ രേഖകൾ കൈമാറിയില്ല; സ​​​പ്ലൈ ഓഫിസർക്കെതിരെ നടപടിയെന്ന് വിവരാവകാശ കമീഷണർ

തൃ​ശൂ​ർ: വി​വ​രാ​വ​കാ​ശ​പ്ര​കാ​രം ചോ​ദി​ച്ച രേ​ഖ​ക​ൾ കൈ​മാ​റാ​തെ അ​പേ​ക്ഷ​ക​നെ​യും വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ​യും അ​വ​ഗ​ണി​ച്ച താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക്ക് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ.

റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ തൂ​ക്ക​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ തൃ​ശൂ​രി​ലെ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ പി.​ബി. സ​തീ​ഷ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളാ​ണ്​ ന​ൽ​കാ​തി​രു​ന്ന​ത്. നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സ് ഇ​ത​ല്ലെ​ന്ന തെ​റ്റാ​യ മ​റു​പ​ടി​യും ന​ൽ​കി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​ക്കും ജി​ല്ല സ​പ്ലൈ ഓ​ഫി​സി​ലെ അ​പ്പീ​ൽ അ​ധി​കാ​രി​ക്കും അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സ​പ്ലൈ ഓ​ഫി​സ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​മീ​ഷ​ൻ വി​ല​യി​രു​ത്തി​യ​ത്. അ​പേ​ക്ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച്​ കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​ട്ടും കൈ​മാ​റാ​തി​രു​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന്​ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വീ​ഴ്ച വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​താ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടെ​ങ്കി​ൽ 15 ദി​വ​സ​ത്തി​ന​കം രേ​ഖാ​മൂ​ലം ക​മീ​ഷ​നെ അ​റി​യി​ക്കാ​നും വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ പി.​ആ​ർ. ശ്രീ​ല​ത ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​പേ​ക്ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച് ന​ൽ​കാ​നും ല​ഭ്യ​മാ​ക്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ക​മീ​ഷ​ന്​ അ​യ​ക്കാ​നും ഉ​ത്ത​ര​വി​ൽ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്നു.

തൃ​ശൂ​ർ താ​ലൂ​ക്കി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് പ്ര​തി​മാ​സം സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ തൂ​ക്ക​ക്കു​റ​വി​ൽ വി​ത​ര​ണം ന​ട​ത്തി ബാ​ക്കി ക​രി​ഞ്ച​ന്ത​യി​ൽ മ​റി​ച്ചു​വി​ൽ​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. സ​പ്ലൈ​കോ ന​ൽ​കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ അ​ള​വ് തൂ​ക്ക​ങ്ങ​ളും റേ​ഷ​ൻ ക​ട​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളു​മ​ട​ക്ക​മാ​ണ് നേ​ർ​ക്കാ​ഴ്ച അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​ബി. സ​തീ​ഷ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags:    
News Summary - Action against Supply Officer by Information Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.