കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​രം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി -മന്ത്രി

കാ​ട്ടാ​ക്ക​ട: ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​ര്‍ ക്ല​സ്റ്റ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ അ​വ​ധി എ​ടു​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

കു​ള​ത്തു​മ്മ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ബാ​ർ​ഡ് 6.75 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ലി​ഫ്റ്റ് സൗ​ക​ര്യ​ത്തോ​ട് കൂ​ടി ജി​ല്ല​യി​ലെ ആ​ദ്യ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക ചു​മ​ത​ല അ​ധ്യാ​പ​ക​ർ​ക്കാ​ണ്.

കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം താ​ഴ്ന്നാ​ൽ അ​തി​ന്റെ 75 ശ​ത​മാ​നം ഉ​ത്ത​ര​വാ​ദി​ത്തം അ​ധ്യാ​പ​ക​ർ​ക്കാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന​നു​സ​രി​ച്ചാ​ണ് ക്ല​സ്റ്റ​ർ മീ​റ്റി​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ല​രും പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ൽ​ക്കു​ക​യാ​ണ്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ അ​ഞ്ച് ദി​വ​സ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ ക്ല​സ്റ്റ​ർ മീ​റ്റിം​ഗു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. അ​തു​പോ​ലെ സ്ഥി​ര​മാ​യി ഒ​രേ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി​ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം മാ​റി മൂ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​ധ്യാ​പ​ക​ർ​ക്ക് സ്ഥ​ലം മാ​റ്റ​വും ഉ​ണ്ടാ​കും. പ​രി​ഷ്ക്ക​രി​ച്ച പാ​ഠ​പു​സ്ത​കം എ​ത്ര​യും പെ​ട്ടെ​ന്ന് കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഐ.​ബി. സ​തീ​ഷ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ർ പ്ര​കാ​ശ് എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി. ​സു​രേ​ഷ് കു​മാ​ർ, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ഇ​ന്ദു​ലേ​ഖ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags:    
News Summary - Action against those who do not participate in cluster training - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.