തിരുവനന്തപുരം: സ്ഥാനാർഥികൾ സത്യവാങ്മൂലത്തിനൊപ്പം തങ്ങൾക്കെതിരായ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങളും നൽകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ പറഞ്ഞു. അതിനൊപ്പം എന്തുകൊണ്ട് മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനായില്ലെന്ന് രാഷ്ട്രീയ പാർട്ടികളും വ്യക്തമാക്കണം.
ഇക്കാര്യങ്ങൾ മൂന്ന് തവണ ദിനപത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. ക്രിമിനൽവത്കരണം കുറയ്ക്കുന്നതിനായി സുപ്രീംകോടതിയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു സ്ഥാനാർഥിക്ക് പരമാവധി 30.8 ലക്ഷം രൂപ െചലവാക്കാനാണ് അനുമതി. സ്ഥാനാർഥികൾ 29 ലക്ഷത്തിൽ താെഴയുള്ള കണക്കാകും ഹാജരാക്കുക. അതിനാൽ നടപടിയെടുക്കാൻ കഴിയാറില്ല. കൊട്ടിക്കലാശം വേണമോയെന്ന കാര്യത്തിൽ ഇനിയും ചർച്ച നടത്തും.
ആചാരങ്ങളെയോ മതത്തെയോ പ്രചാരണ ആയുധമാക്കിയാൽ നടപടി സ്വീകരിക്കും. അനധികൃത ഹോർഡിങ്ങുകൾ, ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ നീക്കാൻ പ്രത്യേക ഫ്ലൈയിങ് സ്ക്വാഡുകളെ ഏർപ്പെടുത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇവ നീക്കം ചെയ്ത് ഒരാഴ്ചക്കുള്ളിൽ കമീഷന് റിപ്പോർട്ട് നൽകണം. ഇനി സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നയപരമായ തീരുമാനങ്ങൾക്കെല്ലാം കമീഷെൻറ അനുമതി വേണം.
മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണിത്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പിെൻറ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് മതിയായ വിശദീകരണത്തോടെ കമീഷന് സമർപ്പിക്കണം. പി.എസ്.സി ഉദ്യോഗാർഥികളുമായി മന്ത്രിതല ചർച്ച നടക്കുന്നതായി തെൻറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അക്കാര്യം േചാദിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.