കോഴിക്കോട്: തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും പെൺകുട്ടിയെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്യുന്ന സംഘ്പരിവാറിെൻറ സൈബർ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പെൺകുട്ടി മരണമടഞ്ഞ് മണിക്കൂറുകൾക്കകമാണ് ഓൺലൈൻ പോർട്ടലായ കർമ ന്യൂസ് കൊലപാതകത്തിന് ന്യായമായ കാരണമുണ്ടെന്ന് പറഞ്ഞത്.
പ്രണയം നിരസിച്ചതിെൻറ പേരിൽ പെൺകുട്ടിയെ ഇല്ലാതാക്കാനുള്ള നന്ദുവിെൻറ തീരുമാനത്തിലും കൊലപാതക ആസൂത്രണത്തിലും ആർ.എസ്.എസുമായി ബന്ധപ്പെട്ടവർ സഹായിച്ചിരുന്നുവെന്നതിെൻറ സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
കൊല നടന്ന് നിമിഷങ്ങൾക്കകം അവിടെയെത്തിയ ആർ.എസ്.എസുകാർ അവനെ ചതിച്ചതു കൊണ്ടാണ് പെൺകുട്ടി കൊലചെയ്യപ്പെട്ടതെന്ന് നാട്ടുകാരോടും മാധ്യമങ്ങളോടും വിശദീകരിക്കാൻ കാണിച്ച ഉത്സാഹവും സംശയം ജനിപ്പിക്കുന്നതാണ്. ഇത്തരം പ്രചാരണം നടത്തിയവരെകൂടി അന്വേഷണത്തിെൻറ പരിധിയിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യണമെന്ന് സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.