തൃശൂർ: ആക്ടിവിസ്റ്റ് രജീഷ് പോളിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി പെൺകുട്ടി. വിദ്യാർഥി സംഘടനാ നേതാവായ വിദ്യാർഥിനി സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
മറ്റൊരു ആക്ടിവിസ്റ്റ് രൂപേഷ് കുമാർ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രജീഷ് പോളിനെതിരെയും ഗുരുതരമായ ആരോപണം. രജീഷ് പോള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുക്കാവുന്ന ആരോപണമാണ് പോസ്റ്റിലുള്ളതെന്ന് നിയമ വിദഗ്ധർ പറയുന്നു.
16 വയസ്സില്‍ ലൈംഗികമായ അതിക്രമം നേരിട്ടതു സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമായി വെളിപ്പെടുത്തുന്ന പെൺകുട്ടി സമാനപീഡനം നേരിട്ട മറ്റു മൂന്നു പേരെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ലൈംഗികാതിക്രമം നടത്തിയ ശേഷം നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തുന്നു.
രജീഷ് മാമൻ എന്നാണ് ആദ്യമൊക്കെ വിളിച്ചിരുന്നത്. ജീവിത സാഹചര്യം മുതലെടുത്ത് കൂടപ്പിറപ്പിെൻറ സ്നേഹത്തോടെ എത്തി മാനം തകർക്കുകയായിരുന്നുവെന്ന് പെൺകുട്ടി പ്രതികരിച്ചു. തനിക്കുണ്ടായ അനുഭവം മറ്റൊരു പെൺകുട്ടിയോട് പറഞ്ഞപ്പോൾ, ആ കുട്ടിക്കും സമാന അനുഭവമുണ്ടായതായി അറിഞ്ഞുവത്രേ. കൂടെയുണ്ടായിരുന്നവരുടെ പിന്തുണയെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തുറന്നു പറച്ചിൽ.
കോഴിക്കോട് നടന്ന സംഗമത്തിെൻറ നേതൃത്വത്തിലുണ്ടായിരുന്ന രജീഷ് പോളിനെതിരെ ആരോപണമുയരുമ്പോൾ പിന്തുണ നൽകുന്ന സംഘവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പീഡനവിവരം പെൺകുട്ടികൾ സംഘത്തിലെ മറ്റുള്ളവരോട് പറഞ്ഞിട്ടും ആരും ഇത്രയുംകാലം ഇവ പുറത്തു പറഞ്ഞിരുന്നില്ലെന്നും പെൺകുട്ടി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.