ആലപ്പുഴ: അസംഘടിത മേഖലയിലേക്ക് ട്രേഡ് യൂനിയൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എ.ഐ.ടി.യു.സി. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ദേശീയസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലെ പൊതുചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേന്ദ്രസർക്കാറിന്റെ തൊഴിൽവിരുദ്ധ സമീപനങ്ങൾക്കെതിരെ അസംഘടിതരായ തൊഴിലാളികളടക്കമുള്ളവരെ രാഷ്ട്രീയമായി സംഘടിപ്പിച്ച് പ്രതിരോധമൊരുക്കും.
ഹിന്ദുത്വം എന്ന സങ്കൽപത്തെ രാഷ്ട്രീയവത്കരിക്കാനും സൈനികവത്കരിക്കാനും പ്രധാനമന്ത്രി തന്നെയാണ് നേതൃത്വം നൽകുന്നത്. വിവിധവിഷയങ്ങളിൽ നാല് കമീഷനുകളെ നിയോഗിച്ചായിരുന്നു ചർച്ച. 100 പ്രതിനിധികളും പങ്കെടുത്തു. കമീഷന്റെ വിശദമായ റിപ്പോർട്ടുകൾ ചൊവ്വാഴ്ച ചേരുന്ന സമ്മേളനത്തിൽ അംഗീകാരം നൽകും. ചൊവ്വാഴ്ച ഉച്ചയോടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
സമ്പദ്വ്യവസ്ഥയെ വളർത്തുന്നതിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കാണുകയാണെന്ന് ദേശീയ സെക്രട്ടറി വഹിദ നസീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴ: നാലു ദിവസമായി ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനം ലക്ഷംപേർ അണിനിരക്കുന്ന മഹാസംഗമത്തോടെ ചൊവ്വാഴ്ച സമാപിക്കും. വൈകീട്ട് മൂന്നിന് ആലപ്പുഴ ബീച്ചിലാണ് മഹാസംഗമം നടക്കുക.
മുല്ലക്കൽ ചിറപ്പ് പ്രമാണിച്ച് നഗരം കേന്ദ്രീകരിക്കുന്ന പ്രകടനങ്ങൾ ഇക്കുറി പൂർണമായും ഒഴിവാക്കിയെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ കെ.പി. രാജേന്ദ്രൻ പറഞ്ഞു. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.