തിരുവനന്തപുരം: നടനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ നടൻ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ്. ബാങ്ക് ഓഫിസറായിരുന്നു.
അടൂർ ഭാസിയെക്കുറിച്ച് അടൂർ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍ എന്നീ കൃതികൾ രചിച്ചു. 14 നോവലുകളും നൂറിലേറെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം, പകല്‍ വിളക്ക്, മാരീചം, ചക്രവര്‍ത്തിനി, ഡയാന, കറുത്ത സൂര്യന്‍, ഗന്ധർവന്‍ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം (നോവലുകള്‍) അഗ്‌നിമീളേ പുരോഹിതം (കഥാ സമാഹാരം) എന്നിവയാണ് പ്രധാന കൃതികള്‍.
സന്യാസിനി എന്ന ചലച്ചിത്രത്തിന് തിരക്കഥയൊരുക്കിയ ഹരികുമാർ നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും ടെലിഫിലിമുകള്‍ക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ശ്രീരേഖയാണ് ഭാര്യ. മകന്‍: ഹേമന്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ശാന്തി കവാടത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.