ഇന്നസെന്‍റിന് കണ്ണീരോടെ വിട...

തൃശൂർ: മലയാളത്തിന്‍റെ പ്രിയ നടൻ ഇന്നസെന്‍റിന് നാട് കണ്ണീരോടെ വിട നൽകി. മൃതദേഹം ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.


ഇരിങ്ങാലക്കുടയിലെ ഇന്നസെന്‍റിന്‍റെ വീട്ടിൽ ഇന്ന് രാവിലെ പത്ത് വരെ പൊതുദർശനം നടന്നു. ഇന്നും ഇന്നസെന്‍റിനെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടന്‍റെ കാർമികത്വത്തിൽ ശുശ്രൂഷ ആരംഭിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ സഹകാർമികത്വം വഹിച്ചു.


 വീട്ടിലെ ചടങ്ങുകൾ പൂർത്തിയായതോടെ വിലാപയാത്രയായി സെന്‍റ് തോമസ് കത്തീഡ്രലിലേക്ക് കൊണ്ടുപോയി. മന്ത്രിമാരടക്കം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമടക്കം വൻ ജനാവലി പള്ളിയിലെത്തി.


ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് കൊ​ച്ചിയിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ലായിരുന്നു ഇന്നസെന്‍റിന്‍റെ അ​ന്ത്യം. ര​ണ്ടാ​ഴ്ച മു​മ്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ദി​വ​സ​ങ്ങൾക്ക് മുമ്പ് അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാകുകയായിരുന്നു.



Tags:    
News Summary - actor Innocent funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.