തിരുവനന്തപുരം: 1980കളിൽ തലസ്ഥാനത്തെ കോളജിലെ വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കൊണ്ടുപോയ സംഭവമുണ്ടായിരുന്നെന്ന് അധ്യാപികയുടെ വെളിപ്പെടുത്തൽ. സാമ്പത്തിക വിദഗ്ധയും അധ്യാപികയുമായ മേരി ജോർജാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. അന്ന് യുവതികളെ കാറിൽ കൊണ്ടുപോയ നടന് സർക്കാറുമായി ഉന്നത ബന്ധം ഉണ്ടായിരുന്നു.
പെൺകുട്ടികൾ പോകുന്നത് ഞാൻ കണ്ടിട്ടില്ല. ചില അധ്യാപകരാണ് തന്നോട് പറഞ്ഞത്. അക്കാലത്ത് സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ ഇടപെട്ടേനെ. ഇപ്പോഴായാലും ഇടപെടും. എല്ലാ ദിവസവും വില കൂടിയ കാറിൽവന്ന് കോളജ് ഗേറ്റിന് പുറത്ത് നിൽക്കും. ചില പെൺകുട്ടികൾ കാറിൽ കയറി പോവുമായിരുന്നു. മറ്റു വിദ്യാർഥിനികൾ പറഞ്ഞാണ് അധ്യാപകർ ഇക്കാര്യം അറിഞ്ഞത്. അധ്യാപകർ നിരീക്ഷണം തുടങ്ങി. സംഭവം സത്യമെന്ന് ബോധ്യപ്പെട്ടതോടെ പ്രിൻസിപ്പലിനെ അറിയിച്ചു.
പ്രിൻസിപ്പൽ വിവരങ്ങൾ മനസ്സിലാക്കിയെങ്കിലും സംഭവത്തിൽ ഇടപെടാനായില്ല. പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമില്ലെന്ന് മനസ്സിലായതോടെ ഇടപെടേണ്ടെന്ന് സഹപ്രവർത്തകരെ അറിയിച്ച് അവർ പിൻവാങ്ങുകയായിരുന്നു. ഇന്നും ആ നടൻ സിനിമ പ്രവർത്തനങ്ങളുമായി സജീവമാണ്. പേര് പറയില്ല. പേര് എന്തിനറിയണം. പലരുടെയും സ്വഭാവം അറിയുന്നതിനാൽ ഇത്രയും സൂചനകൾ വെച്ച് ജനത്തിന് മനസ്സിലാവുമെന്ന് മേരി ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.