കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണകോടതിയിൽ ഹരജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പലതും തനിക്കെതിരായി പ്രചരിക്കുന്നുണ്ട്. യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നാണ് നടി ഹരജിയില്‍ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഏകദേശം ഒരുമാസമാണ് നടപടികൾ നീണ്ടുനിൽക്കുക. അന്തിമവാദം വ്യാഴാഴ്ച തുടരാനിരിക്കെയാണ് അതിജീവിതയുടെ പുതിയ നീക്കം. കേസിലെ സാക്ഷി വിസ്താരങ്ങൾ പൂർത്തിയായതാണ്.
അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ശരിയായ വിവരങ്ങൾ പുറത്തറിയുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും നടി പറഞ്ഞു. താൻ അതിജീവിതയാണെന്നും അന്തിമ ഘട്ടത്തിൽ നടക്കുന്ന കാര്യങ്ങൾ പൊതു സമൂഹം അറിയുന്നതിൽ സ്വകാര്യതയുടെ പ്രശ്നമില്ലെന്നും നടി വ്യക്തമാക്കി.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. കേസിൽ 2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നത്. വാദം പൂർത്തിയായാൽ കേസ് വിധി പറയുന്നതിനായി മാറ്റും. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.