ന​ടി ആ​ക്ര​മ​ണ കേ​സ്: മെമ്മറി കാർഡ് പരിശോധിച്ചതിൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഉപഹരജി തള്ളി

കൊച്ചി: ന​ടി ആ​ക്ര​മ​ണ കേ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന അതിജീവിതയുടെ ഉപഹരജി ഹൈകോടതി തള്ളി. മെ​മ്മ​റി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം അ​ന്വേ​ഷി​ച്ച പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടെ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ന​ൽ​കി​യ ഉപഹ​ര​ജി​യിലാണ്​ ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് വി​ധി പുറപ്പെടുവിച്ചത്.

മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന ജില്ല ജഡ്ജിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഹൈകോടതിയുടെ മേൽനോട്ടത്തിൽ ഐ.ജി തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉപഹരജി സമർപ്പിച്ചത്. എന്നാൽ, പ്രധാന ഹരജിയായി നൽകണമെന്നും അതിന് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഉപഹരജി തള്ളിയത്. പ്രധാന ഹരജിയായി പരിഗണിക്കേണ്ട വിഷയം ഉപഹരജിയായി നൽകിയാൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സിന്‍റെ ഉത്തരവിട്ടത്.

കോ​ട​തി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി അ​ന്വേ​ഷി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി. കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഈ ​റി​പ്പോ​ർ​ട്ട് പ്ര​തി​ഭാ​ഗ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ടി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ​യോ വി​ദ​ഗ്ധ​രു​ടെ​യോ സ​ഹാ​യം തേ​ടാ​തെ അ​ന്വേ​ഷ​ണം ന​ട​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ഹ​ര​ജി​യി​ൽ വ്യ​ക്ത​മാ​ക്കിയിരുന്നു.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരിയും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ സീനിയർ ക്ലർക്ക്, വിചാരണ കോടതിയിലെ ശിരസ്താർ എന്നിവർ വിവിധ കോടതികളിലായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് നടി ഹൈകോടതിയെ സമീപിച്ചത്. ഉപഹരജി നൽകിയ നടപടിക്കെതിരെ അപ്പീൽ നൽകാനോ പ്രധാന ഹരജിയായി നൽകാനോ ഉള്ള സാധ്യത പരിശോധിക്കുമെന്ന് നടിയുടെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Actress assault case: High Court rejects plea seeking probe into memory card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.