നടിയെ ആക്രമിച്ച കേസ്: കേസ്​ വിവരങ്ങൾ റിപ്പോർട്ട്​ ചെയ്യരുതെന്ന ഹരജിയിൽ വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടി

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മാ​ധ്യ​മ​ങ്ങ​ൾ കേ​സ് വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന ന​ട​ൻ ദി​ലീ​പി​ന്‍റെ ഹ​ര​ജി​യി​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ന്​ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു. അ​ച്ച​ടി, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും വാ​ർ​ത്ത​ക​ളും വ​സ്തു​ത​ക​ളും പു​റ​ത്തു​വി​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ ഡോ. ​കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ പ​രി​ഗ​ണി​ച്ച​ത്.

ഹ​ര​ജി പ​രി​ഗ​ണി​​ച്ച കോ​ട​തി ആ​രോ​പ​ണം സം​ബ​ന്ധി​ച്ച്​ പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്​ ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​നും എം.​വി. നി​കേ​ഷ് കു​മാ​റി​നു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ചൊ​വ്വാ​ഴ്ച കേ​സ്​ പ​രി​ഗ​ണി​ക്ക​വേ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. വി​ശ​ദീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ ഹ​ര​ജി അ​ടു​ത്ത ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Actress assault case: The government sought more time to explain the plea not to report case information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.