ദിലീപി​ന്‍റെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ വിധി പറയുന്നത്​ വീണ്ടും മാറ്റി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപി​െൻറ ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ വിധി പറയുന്നത്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി വീണ്ടും മാറ്റി. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചതായി കാണിച്ച്​ പ്രോസിക്യൂഷൻ നൽകിയ ഹരജിയാണ്​ കോടതി പുതിയ തീയതി പ്രഖ്യാപിക്കാതെ വീണ്ടും മാറ്റിയത്​. ​

മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ.ബി. ഗണേഷ്​ കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ കാസർകോട് പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ദിലീപിന്​ വേണ്ടിയാണ്​ ഗണേഷി​െൻറ സെക്രട്ടറി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ്​ പ്രോസിക്യൂഷൻ നിലപാട്​. 

Tags:    
News Summary - Actress Attack Case: Actor Dileep's bail plea revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.