കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വിചാരണ നടപടികൾക്ക് വനിത ജഡ്ജി ഇന്ന് പരിഗണിക്കും. ഹൈകോടതി നിർദേശപ്രകാരം എറണാകുളം അഡീഷനൽ സെഷൻസ് (പ്രത്യേക സി.ബി.െഎ കോടതി -മൂന്ന്) ജഡ്ജി ഹണി എം.റോസാണ് കേസ് പരിഗണിക്കുന്നത്. വിചാരണ എന്ന് തുടങ്ങണമെന്ന കാര്യത്തിൽ വ്യാഴാഴ്ച തന്നെ തീരുമാനമുണ്ടായേക്കും.
ഇതുവരെ കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കഴിഞ്ഞ ദിവസമാണ് അഡീഷനൽ സെഷൻസ് കോടതിക്ക് കൈമാറിയത്. കേസിലെ മുഖ്യപ്രതികളായ നടൻ ദിലീപ്, സുനിൽകുമാർ(പൾസർസുനി) എന്നിവരടക്കം ഒമ്പത് പേരാണ് വിചാരണ നേരിടുന്നത്.
വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി നിർദേശമുള്ളതിനാൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി വേഗത്തിൽ വിചാരണ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. പീഡനക്കേസായതിനാൽ ഇരയായ നടിയുടെ വിസ്താരമടക്കമുള്ള കാര്യങ്ങൾ അടച്ചിട്ട കോടതിയിലാകും നടക്കുന്നത്. 2017 ഫെബ്രുവരി 17 ന് രാത്രിയാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.