കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷ തീർപ്പാക്കി. പ്രതീഷ് ചാക്കോ വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോയുടേത്. മറ്റ് കുറ്റങ്ങളിൽ പങ്കാളിത്തം കണ്ടെത്തിയാൽ പ്രതീഷിെൻറ അറസ്റ്റു ചെയ്യുന്നതിൽ തടസമില്ലെന്നു ഹൈകോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയാറായിരുന്നില്ല. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പൾസർ സുനി പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണ്‍ പ്രതീഷ് ചാക്കോക്ക് കൈമാറിയെന്നാണ് പൊലീസ് ഭാഷ്യം. നടൻ ദിലീപിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പ്രതീഷ് ചാക്കോ മുൻകൂർ ജാമ്യഹരജിയുമായി ഹൈകോടതിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.