കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി രണ്ടു ദിവസം സിനിമാ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്ന് ദിലീപ് ചിത്രത്തിെൻറ ലൊക്കേഷൻ മാനേജർ. ദിലീപ് നായകനായ ‘ജോർജേട്ടൻസ് പൂരം’ എന്ന ചിത്രത്തിെൻറ ലെക്കേഷൻ മാനേജറായിരുന്ന മുരുകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൾസർ സുനി പകരക്കാരന്‍ ഡ്രൈവറായി തൃശൂരിലെ ലൊക്കേഷനിൽ എത്തിയിരുന്നു. രണ്ടു ദിവസം ലൊക്കേഷനിലുണ്ടായിരുന്നതായും മുരുകൻ പൊലീസിന് മൊഴി നൽകി.
ദിലീപിെൻറ സിനിമാ ലെക്കേഷനിൽ സുനി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് മാനേജർ മുരുകനെ പൊലീസ് ചോദ്യം ചെയ്തത്.
തൃശൂർ കിണറ്റിങ്കൽ ടെന്നീസ് ക്ളബ്ബിൽ ആരാധകർക്കൊപ്പം ദിലീപ് എടുത്ത സെൽഫി ചിത്രത്തിൽ പൾസർ സുനിയും ഉളളതായി വ്യക്തമായിരുന്നു. എന്നാൽ ലൊക്കേഷനിൽ പൾസർ സുനി വന്നതായി അറിവില്ലെന്നാണ് ചിത്രത്തിെൻറ സംവിധായകൻ കെ.ബിജു അറിയിച്ചത്. ഡ്രൈവറായോ, മറ്റേതെങ്കിലും ജോലിക്കാരനായോ പൾസർ സുനിയെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ബിജു പറഞ്ഞിരുന്നു.
പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്തയാളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.