നടിയെ ആക്രമിച്ച കേസ്​: മൂന്ന്​ പ്രതിക​ൾ ഹാജരായി

അങ്കമാലി: നടിയെ തട്ടിക്കൊണ്ട്​ പോയി ആക്രമിച്ച കേസിലെ മൂന്ന്​ പ്രതിക​ൾ കുറ്റപത്രം വായിച്ച്​ കേൾക്കാൻ അങ്കമാലി കോടതിയിൽ ഹാജരായി. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി അടക്കം​ ആറുപേർ കോടതിയിൽ ഹാജരായില്ല. ഷൂട്ടിങ്ങുള്ളതിനാൽ ചൊവ്വാഴ്​ച കോടതിയിൽ ഹാജരാകാനാകില്ലെന്ന്​ കാണിച്ച്​ ദിലീപ്​ കഴിഞ്ഞ വെള്ളിയാഴ്​ച നേരിട്ട്​ കോടതിയിൽ ഹാജരായി കുറ്റപത്രം സ്വീകരിച്ചിരുന്നു. പൾസർസുനി അടക്കമുള്ള പ്രതികൾ റിമാൻഡിലായതിനാലാണ്​ കോടതിയിൽ ഹാജരാകാതിരുന്നത്​.

കേസിൽ ജാമ്യം ലഭിച്ച ചാർളി, വിഷ്​ണു, സനൽ എന്നിവരാണ്​ കോടതിയിൽ നേരിട്ട്​ ഹാജരായി കുറ്റപത്രം വായിച്ച്​ കേട്ട്​ കൈപ്പറ്റിയത്​. നവംബർ 22ന്​ അന്വേഷണ ഉദ്യോഗസ്​ഥർ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചതിനെത്തുടർന്നാണ്​ മുഴുവൻ പ്രതികൾക്കും സമൻസ്​ അയച്ചത്​. കേസിലെ  പ്രതികളായ അഡ്വ.പ്രതീഷ്​ ചാക്കോ, രാജു ജോസഫ്​ എന്നിവരും നേര​േത്ത കോടതിയിൽ ഹാജരായി കുറ്റപത്രം കൈപ്പറ്റിയിരുന്നു.

അതേസമയം പൾസർ സുനി അടക്കമുള്ള പ്രതികൾ റിമാൻഡിൽ കഴിയുകയാണെന്നും, അതിനാൽ പ്രതികളുടെ അഭിഭാഷകർക്ക്​ കുറ്റപത്രം സ്വീകരിക്കാൻ അനുവാദം നൽകണമെന്നുള്ള ആവശ്യം കോടതി നിരാകരിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതികളെ കുറ്റപത്രം സ്വീകരിക്കാൻ കോടതിയിൽ ഹാജരാക്കാതിരുന്നതിനെ അഭിഭാഷകർ ചോദ്യം ചെയ്​തു. കേസ്​ മനഃപൂർവം നീട്ടിക്കൊണ്ട്​ പോകാനുള്ള ആസൂത്രിത നീക്കമാണിതെന്നായിരുന്നു കോടതി നടപടികൾക്കുശേഷം പുറത്തിറങ്ങിയ കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനായ ടോജി മാധ്യമങ്ങളോട്​ പ്രതികരിച്ചത്​.

Tags:    
News Summary - Actress Attack Case: Three Accused Present Angamaly Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.