കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും ആക്രമിക്കപ ്പെട്ട നടിയും സാക്ഷികളും കോടതിയിലെത്തിയിട്ടുണ്ട്.
കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ അടച്ചിട്ട മുറ ിയിലാണ് വിചാരണ നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. നാലു ദിവസം കൊണ്ട് ഇത് പൂർത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക.
രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതിയിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.
ആകെ 137 സാക്ഷികളെ വിസ്തരിക്കാനാണ് നിലവിൽ സമൻസ് അയച്ചിട്ടുള്ളത്. സിനിമാ താരങ്ങൾ അടക്കമുള്ളവരാണ് ആദ്യഘട്ട പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.