അങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പള്‍സർ സുനി എന്ന സുനില്‍കുമാര്‍ അടക്കം ഏഴുപ്രതികളുടെ റിമാന്‍ഡ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇൗ മാസം 31 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിെനത്തുടര്ന്ന് ബുധനാഴ്ച രാവിലെ 10.30ന് വന്‍ സുരക്ഷയിലാണ് പ്രതികളെ ഹാജരാക്കിയത്. ഹാജരാകാനില്ലെന്ന് കാണിച്ച് എട്ടാം പ്രതി ദിലീപ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസ് വീണ്ടും 31ന് പരിഗണിക്കും.
എല്ലാ പ്രതികളും 31ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. വിചാരണക്ക് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് അന്നുണ്ടാകുമെന്ന് കരുതുന്നു. ചില പ്രതികൾ ഹാജരാകാത്തതുകൊണ്ടാണ് കേസ് മാറ്റിയതെന്നും സെഷൻസ് കോടതിയിൽ എത്തിയാെല വിചാരണത്തടവുകാർക്ക് ജാമ്യം കിട്ടൂ എന്നും സുനിയുടെ അഭിഭാഷൻ ബി.എ. ആളൂർ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ വ്യാഴാഴ്ച തുടര്‍വാദം നടക്കും. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളില്‍ 93 രേഖകളുടെ പകര്‍പ്പ് ദിലീപിെൻറ അഭിഭാഷകന് കൈപ്പറ്റിയിട്ടുണ്ട്. ശേഷിക്കുന്ന രേഖകൾ, മറ്റു ശാസ്ത്രീയ തെളിവുകളുടെ പകര്‍പ്പുകൾ എന്നിവക്കുപുറമെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പും വേണമെന്നാണ് ദിലീപിെൻറ ആവശ്യം. എന്നാൽ, കേസ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.