മന്ത്രി ജലീൽ ഇടപെട്ട്​ നടത്തിയ അദാലത്​ ചട്ടവിരുദ്ധമെന്ന്​ ഗവർണർ

തി​രു​വ​ന​ന്ത​പു​രം: സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലും പ േ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫും ഇ​ട​പെ​ട്ട്​ ന​ട​ത്തി​യ അ​ദാ​ല​ത് ച​ട്ട​വി​രു​ദ്ധ​മെ​ന്ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു ​ഹ​മ്മ​ദ്​ ഖാ​ൻ.

ബി.​ടെ​ക്​ പ​രീ​ക്ഷ​യി​ൽ ഒ​രു പേ​പ്പ​ർ മാ​ത്രം തോ​റ്റ വി​ദ്യാ​ർ​ഥി​ക്ക്​ അ​ദാ​ല​ത്​ തീ ​രു​മാ​ന​പ്ര​കാ​രം മൂ​ന്നാ​മ​തും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി വി​ജ​യി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജ്​​ഭ​വ​നി​ ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ വി​മ​ർ​ശ​നം. എ​ന്നാ​ൽ, മൂ​ന്നാ​മ​തും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച വൈ​സ്​ ചാ​ൻ​സ​ല​റു​ടെ തീ​രു​മാ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട്ടി​ല്ല.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ച​ട്ട​വി​രു​ദ്ധ അ​ദാ​ല​ത്തും ക്ര​മ​ക്കേ​ടു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഗ​വ​ർ​ണ​ർ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യ​ത്. മ​ന്ത്രി​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രും അ​ദാ​ല​ത്തു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ലി​ൽ ഇ​ത്ത​രം അ​ദാ​ല​ത്തു​ക​ൾ പാ​ടി​ല്ല.

ച​ട്ട​വി​രു​ദ്ധ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ലു​ക​ളോ സ​മ്മ​ർ​ദ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ വി.​സി​മാ​ർ വ​ഴ​ങ്ങ​രു​ത്. ഇ​ക്കാ​ര്യം ഗ​വ​ർ​ണ​റെ അ​റി​യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ർ​ഹ​ത​യു​ണ്ടെ​ന്ന്​​ വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. അ​തി​ൽ വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാം. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല വി.​സി​മാ​ർ​ക്കാ​ണെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്​​ത​മാ​ക്കി. മൂ​ന്നാം മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​യും തെ​ളി​വെ​ടു​പ്പി​നെ​ത്തി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന്​ അ​ദ്ദേ​ഹം നേ​രി​ട്ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

വൈ​സ് ​ചാ​ൻ​സ​ല​ർ ഡോ.​എം.​എ​സ്.​ രാ​ജ​ശ്രീ, ര​ജി​സ്ട്രാ​ർ ഡോ.​ജി.​പി. പ​ത്മ​കു​മാ​ർ, സ്​​റ്റാ​ൻ​ഡി​ങ്​ കോ​ൺ​സ​ൽ അ​ഡ്വ. എ​ൽ​വി​ൻ പീ​റ്റ​ർ, സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗ​ങ്ങ​ൾ, സേ​വ് യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി​ക്ക്​ വേ​ണ്ടി അ​ഡ്വ. ജോ​ർ​ജ് പൂ​ന്തോ​ട്ടം, ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ, സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ർ​ഖാ​ൻ എ​ന്നി​വ​ർ തെ​ളി​വെ​ടു​പ്പി​ൽ പ​െ​ങ്ക​ടു​ത്തു. പ്രോ ​ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്​ ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ന്ത്രി​സ്ഥാ​ന​ത്ത്​ തു​ട​രാ​ൻ അ​ർ​ഹ​ത ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി ന​ൽ​കി​യ ആ​ർ.​എ​സ്.​ ശ​ശി​കു​മാ​റും എം. ​ഷാ​ജ​ർ​ഖാ​നും പ​റ​ഞ്ഞു.

Tags:    
News Summary - Adalath conducted by minister Jaleel is illegal: Governor -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.