മന്ത്രി ജലീൽ ഇടപെട്ട് നടത്തിയ അദാലത് ചട്ടവിരുദ്ധമെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും പ േഴ്സനൽ സ്റ്റാഫും ഇടപെട്ട് നടത്തിയ അദാലത് ചട്ടവിരുദ്ധമെന്ന് ഗവർണർ ആരിഫ് മു ഹമ്മദ് ഖാൻ.
ബി.ടെക് പരീക്ഷയിൽ ഒരു പേപ്പർ മാത്രം തോറ്റ വിദ്യാർഥിക്ക് അദാലത് തീ രുമാനപ്രകാരം മൂന്നാമതും മൂല്യനിർണയം നടത്തി വിജയിപ്പിച്ച സംഭവത്തിൽ രാജ്ഭവനി ൽ നടത്തിയ തെളിവെടുപ്പിലായിരുന്നു ഗവർണറുടെ വിമർശനം. എന്നാൽ, മൂന്നാമതും മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ച വൈസ് ചാൻസലറുടെ തീരുമാനത്തിൽ ഗവർണർ ഇടപെട്ടില്ല.
സാങ്കേതിക സർവകലാശാലയിലെ ചട്ടവിരുദ്ധ അദാലത്തും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ തെളിവെടുപ്പ് നടത്തിയത്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും അദാലത്തുകളിൽ പങ്കെടുക്കുന്നത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മേലിൽ ഇത്തരം അദാലത്തുകൾ പാടില്ല.
ചട്ടവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രീയ ഇടപെടലുകളോ സമ്മർദങ്ങളോ ഉണ്ടായാൽ വി.സിമാർ വഴങ്ങരുത്. ഇക്കാര്യം ഗവർണറെ അറിയിക്കുകയാണ് വേണ്ടത്. അർഹതയുണ്ടെന്ന് വൈസ് ചാൻസലർക്ക് ബോധ്യമുള്ള കാര്യങ്ങളിൽ നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ല. അതിൽ വിവേചനാധികാരം ഉപയോഗിക്കാം. സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുള്ള ചുമതല വി.സിമാർക്കാണെന്നും ഗവർണർ വ്യക്തമാക്കി. മൂന്നാം മൂല്യനിർണയത്തിലൂടെ വിജയിച്ച വിദ്യാർഥിയും തെളിവെടുപ്പിനെത്തിയിരുന്നു. ബംഗളൂരുവിലെ കമ്പനിയിൽ ജോലിചെയ്യുന്ന വിദ്യാർഥിയിൽനിന്ന് അദ്ദേഹം നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ, രജിസ്ട്രാർ ഡോ.ജി.പി. പത്മകുമാർ, സ്റ്റാൻഡിങ് കോൺസൽ അഡ്വ. എൽവിൻ പീറ്റർ, സിൻഡിക്കേറ്റ് അംഗങ്ങൾ, സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിക്ക് വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം, കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ തെളിവെടുപ്പിൽ പെങ്കടുത്തു. പ്രോ ചാൻസലർ കൂടിയായ മന്ത്രി കെ.ടി. ജലീൽ അദാലത്തിൽ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് ചാൻസലർ കൂടിയായ ഗവർണർ വ്യക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹത നഷ്ടപ്പെട്ടതായി പരാതി നൽകിയ ആർ.എസ്. ശശികുമാറും എം. ഷാജർഖാനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.