കൊച്ചി: സംസ്ഥാനത്തെ വിവിധ റവന്യൂ ഡിവിഷനൽ ഓഫിസുകളിലും ഡെപ്യൂട്ടി കലക്ടർ ഓഫിസുകളിലുമുള്ള 25 സെൻറുവരെ ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. മന്ത്രിയുടെ മേൽനോട്ടത്തിൽ അതത് ജില്ല കലക്ടർമാരായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. എറണാകുളത്ത് നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.
2,83,097 അപേക്ഷയാണ് കുടിശ്ശികയായുള്ളത്. സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ വർധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷനൽ ഓഫിസർമാർക്കുണ്ടായിരുന്ന തരംമാറ്റത്തിനുള്ള അധികാരം ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി നൽകി നിയമ ഭേദഗതി വരുത്തിയതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിൽ ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ, ജോയൻറ് കമീഷണർ എ. ഗീത, സർവേ ഡയറക്ടർ സിറാം സാംബശിവ റാവു, റവന്യൂ അഡീഷനൽ സെക്രട്ടറി ഷീബ ജോർജ്, ജില്ല കലക്ടർമാർ, അസി. കമീഷണർമാർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പട്ടയ സംബന്ധമായ വിഷയങ്ങൾ, ഭൂമി തരംമാറ്റ പുരോഗതി, നൂറുദിന പരിപാടി, ഓൺലൈൻ പോക്കുവരവ്, മണൽ ഖനനം, ഡിജിറ്റൽ സർവേ പുരോഗതി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. യോഗം ഞായറാഴ്ചയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.